എ​ന​ർ​ജി വോ​യ്സ് മാ​ൻ​ഗ്രോ​വ് പാ​ർ​ക്കി​ൽ ദേ​ശീ​യ പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു
Thursday, February 9, 2023 6:03 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ബു​ദാ​ബി ആ​സ്ഥാ​ന​മാ​യ ജ​ർ​മ​ൻ ഗ​ൾ​ഫും യു​എ​ഇ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​യും സം​യു​ക്ത സം​രം​ഭ​മാ​യ എ​ന​ർ​ജി വോ​യ്സ് 2023 പ്ളാ​റ്റ്ഫോ​മി​ന്‍റെ തു​ട​ർ സം​രം​ഭ​ക ഭാ​ഗ​മാ​യി ജു​ബൈ​ൽ മാ​ൻ​ഗ്രോ​വ് പാ​ർ​ക്കി​ൽ ദേ​ശീ​യ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. സ​സ്റ്റ​യ്ന​ബി​ൾ, പാ​രി​സ്ഥി​തി​ക, കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച​താ​യി​രു​ന്നു പ്രോ​ഗ്രാം.

എ​മി​റാ​ത്തി വി​ദ്യാ​ർ​ഥി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ്, ഓ​ഡി​റ്റ് എ​ന്നി​വ​യി​ൽ പ​രി​ശീ​ല​ന​വും , പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും സ​ഹാ​യി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ന മൊ​ഡ്യൂ​ളും ആ​രം​ഭി​ച്ചു.

എ​ന​ർ​ജി വോ​യ്സി​ന്‍റെ ക​ണ്ട​ൽ​ക്കാ​ട് സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ​മാ​യ ഗ്രീ​ൻ ലം​ഗ്സ് ഉ​ട​ൻ ആ​രം​ഭി​ക്കും. എ​മി​റാ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ’ഗ്രീ​ൻ ലം​ഗ്സ്’ ഒ​രു​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട്ടു പി​ടി​പ്പി​ക്കേ​ണ്ട 1,000 ക​ണ്ട​ൽ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജ​ർ​മ​ൻ ഗ​ൾ​ഫ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​നി​ല​ൻ മേ​നോ​ത്ത്പ​റ​ന്പി​ൽ പ​റ​ഞ്ഞു.