ബാ​ൽ​ക്ക​ണി​യി​ലെ വ​സ്ത്രം ഉ​ണ​ക്ക​ൽ; ഒ​മാ​നി​ൽ 5,000 റി​യാ​ല്‍ പി​ഴ​യും ആ​റു മാ​സം ത​ട​വും
Friday, March 10, 2023 8:32 AM IST
മ​സ്ക​റ്റ്: തു​റ​ന്നി​ട്ട ബാ​ൽ​ക്ക​ണി​യി​ൽ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​ൻ ഇ​ടു​ന്ന​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി. തു​റ​ന്നി​ട്ട ബാ​ല്‍​ക്ക​ണി​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ഉ​ണ​ക്കാ​നി​ട്ടാ​ൽ 5,000 റി​യാ​ല്‍ പി​ഴ​യും ആ​റു മാ​സം ത​ട​വും ല​ഭി​ക്കും. പൊ​തു​സ്ഥ​ല​ങ്ങ​ളോ​ടു ചേ​ര്‍​ന്നു​ള്ള താ​മ​സ സ്ഥ​ല​ങ്ങ​ളി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ തു​റ​ന്നി​ട്ട ബാ​ല്‍​ക്ക​ണി​യി​ല്‍ ഉ​ണ​ക്കാ​നി​ടു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നു ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

ഫ്ലാ​റ്റു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന​വ​ർ വ​സ്ത്രം അ​ല​ക്കി​യ ശേ​ഷം ബാ​ൽ​ക്ക​ണി​ക​ളി​ൽ ഉ​ണ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് മ​സ്‌​ക​റ്റ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. 50 റി​യാ​ല്‍ മു​ത​ല്‍ 5,000 റി​യാ​ല്‍ (പ​ത്ത് ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍) വ​രെ പി​ഴ​യും 24 മ​ണി​ക്കൂ​ര്‍ മു​ത​ല്‍ ആ​റു മാ​സം വ​രെ ത​ട​വും ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണി​ത്.

ന​ഗ​ര​ത്തി​ന്‍റെ കാ​ഴ്ച ഭം​ഗി​ക്കു കോ​ട്ടം ത​ട്ടു​ന്ന​തി​നൊ​പ്പം അ​പ​ക​ട​ങ്ങ​ള്‍​ക്കും ഇ​ട​വ​രു​ത്തു​ന്ന കാ​ര്യ​മാ​ണി​തെ​ന്ന് ന​ഗ​ര​സ​ഭ വി​ല​യി​രു​ത്തി. എ​ന്നാ​ല്‍, മ​റ​യു​ള്ള ബാ​ല്‍​ക്ക​ണി വ​സ്ത്ര​ങ്ങ​ള്‍ ഉ​ണ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്നും ന​ഗ​ര​സ​ഭ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.