ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ വാ​ർ​ഷി​ക സ​മ്മേ​ള​നം മാ​ർ​ച്ച്‌ 17ന്
Thursday, March 16, 2023 8:00 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (AJPAK) വാ​ർ​ഷി​ക സ​മ്മേ​ള​നം മാ​ർ​ച്ച്‌ 17 വെ​ള്ളി​യാ​ഴ്ച നാലിന് അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ചേ​രു​ന്നു.

നി​ല​വി​ലെ ഭ​ര​ണ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു ച​ർ​ച്ച ചെ​യ്തു പാ​സാ​ക്കി​യ​തി​ന് ശേ​ഷം പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ പൊ​തു​യോ​ഗം തെര​ഞ്ഞെ​ടു​ക്കും. അ​ജ്പ​കി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ആ​ല​പ്പു​ഴ​ക​രാ​യ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99696410 /66917246 /65095640