മനാമ: സൽമാനിയ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖങ്ങളുമായി ചികിത്സയിലായിരുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) റിഫാ ഏരിയ അംഗം ഉണ്ണി നാരായണൻ ആചാരിക്ക് കൈത്താങ്ങായി സംഘടന.
ആചാരിക്ക് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാനുള്ള യാത്ര ടിക്കറ്റ് കെപിഎ ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ കൈമാറി. റിഫ ഏരിയ കോഓർഡിനേറ്റർമാരായ കോയിവിള മുഹമ്മദ്, അനിൽ കുമാർ ഏരിയ ഭാരവാഹികളായ സുരേഷ് കുമാർ, സാജൻ നായർ, മജു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.