കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കി​ല്ല
Wednesday, November 29, 2023 1:28 PM IST
വ​ത്തി​ക്കാ​ന്‍ സിറ്റി: ദു​ബാ​യിയി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കി​ല്ല. ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം നി​ല​വി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്.

86 കാ​ര​നാ​യ മാ​ർ​പാ​പ്പ വെ​ള്ളി​യാ​ഴ്ച ദു​ബാ​യി‌യി​ലേ​ക്ക് തി​രി​ക്കാ​നി​രു​ന്ന​താ​യി​രു​ന്നു. മാ​ർ​പാ​പ്പ യാ​ത്ര റ​ദ്ദാ​ക്കി​യ​താ​യി വ​ത്തി​ക്കാ​ൻ വി​ശ​ദ​മാ​ക്കി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മാ​ർ​പാ​പ്പ വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നി​ല്ല.


ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് വ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.