സി​ബി മ​ല​യി​ലി​ന് പ്ര​ഥ​മ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ്
Thursday, March 7, 2024 7:30 AM IST
മ​നാ​മ: ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം ഫി​ലിം ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് സി​ബി മ​ല​യി​ലി​ന് സ​മ്മാ​നി​ച്ചു.

കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലി​ന് ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം ഫി​ലിം ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ഈ ​മാ​സം ഒ​ന്നി​ന് സ​മാ​ജം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​ബി മ​ല​യി​ലി​നു സ​മ്മാ​നി​ച്ചു.

മ​ല​യാ​ള ച​ല​ച്ചി​ത്ര​രം​ഗ​ത്ത് ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ട് കാ​ല​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഹി​റ്റ് സി​നി​മ​ക​ൾ എ​ടു​ത്ത സം​വി​ധാ​യ​ക​രി​ൽ പ്ര​മു​ഖ​നാ​ണ് സി​ബി മ​ല​യി​ൽ എ​ന്ന് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫി​ലിം ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 22 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും സി​ബി മ​ല​യി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നു മു​മ്പാ​കെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.