കുവൈറ്റിൽ 11 പേരുടെ പൗരത്വം റദ്ദാക്കി
Thursday, March 7, 2024 12:57 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി കു​വൈ​റ്റ് പൗ​ര​ത്വം നേ​ടി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 11പേ​രു​ടെ പൗ​ര​ത്വം സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലാ​ണ് നി​ർ​ണാ​യ​ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പൗ​ര​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട​വ​ർ സൗ​ദി അ​റേ​ബ്യ, സി​റി​യ, ഈ​ജി​പ്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​രാ​ണ്. വ്യാ​ജ വി​വ​ര​ങ്ങ​ൾ ന​ൽ​കി നി​യ​മ​വി​രു​ദ്ധ​മാ​യാണ് ഇ​വ​ർ കു​വൈ​റ്റ് പൗ​ര​ത്വം ക​ര​സ്ഥ​മാ​ക്കി​യ​ത്.

1959ലെ ​കു​വൈ​റ്റ് നാ​ഷ​ണാ​ലി​റ്റി ലോ​യി​ലെ ആ​ർ​ട്ടി​ക്കി​ൾ 13, 21എ ​വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് വ്യ​ക്തി​ക​ളു​ടെ പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്.