മ​സ്ക​റ്റി​ൽ വാ​ഹ​നാ​പ​ക​ടം; ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Friday, March 8, 2024 10:54 AM IST
മ​സ്‌​ക​റ്റ്: മ​സ്ക​റ്റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. സ​മീ​ഹ ത​ബ​സും ആ​ണ് മ​രി​ച്ച​ത്.

മ​സ്ക​റ്റി​ലെ വാ​ദി ക​ബീ​ര്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. മാ​താ​വി​നൊ​പ്പം സ്‌​കൂ​ളി​ല്‍ നി​ന്ന് പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സ​മീ​ഹ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​രമായി പ​രി​ക്കേറ്റ മാതാവിനെ കൗ​ല ആ​ശു​പ​ത്രി​യി​ല്‍ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.