യാ​ത്രാ​നു​മ​തി ആ​യി​ല്ല; നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ​യ്ക്ക് യെ​മ​നി​ലേ​ക്ക് പോ​കാ​ന്‍ ഇനിയും കാ​ത്തി​രി​ക്ക​ണം
Friday, March 8, 2024 1:35 PM IST
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി​ക്ക് മ​ക​ളെ കാ​ണാ​നാ​യി യെ​മ​നി​ലേ​ക്ക് പോ​കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണം.

നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന സ​ന​യി​ലേ​ക്കു​ള്ള യാ​ത്രാ​നു​മ​തി ല​ഭി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് യാ​ത്ര വൈ​കു​ന്ന​ത്. ഇ​വി​ടേ​യ്ക്കു​ള്ള യാ​ത്രാ​നു​മ​തി​ക്കാ​യി അ​ധി​കൃ​ത​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭി​ക്കാ​ന്‍ ഒ​രാ​ഴ്ച​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ല്‍ ഏ​ദ​ന്‍ വ​രെ​യു​ള്ള വി​സ​യാ​ണ് പ്രേ​മ​കു​മാ​രി​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

കൊ​ല്ല​പ്പെ​ട്ട യെ​മ​ന്‍ പൗ​ര​ന്‍റെ കു​ടും​ബ​ത്തെ നേ​രി​ല്‍​ക്ക​ണ്ട് ശി​ക്ഷ ഇ​ള​വ് നേ​ടാ​നാ​ണ് ഇ​ന്ത്യ​ന്‍ എം​ബ​സി മു​ഖേ​ന​യു​ള്ള ശ്ര​മം. യെ​മ​ന്‍ പൗ​ര​ന്‍റെ കു​ടും​ബം അ​നു​വ​ദി​ച്ചാ​ല്‍ മാ​ത്ര​മേ വ​ധ​ശി​ക്ഷ​യി​ല്‍ നി​ന്ന് നി​മി​ഷ പ്രി​യ​യെ ര​ക്ഷി​ക്കാ​നാ​വൂ.