യു​എ​ഇ​യി​ല്‍ അതിശക്തമായ മഴ; ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Saturday, March 9, 2024 12:17 PM IST
ദു​ബാ​യി: യു​എ​ഇ​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്തമ​ഴ തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ രാ​ജ്യ​ത്തെ മി​ക്ക​യി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ട​കു​മെ​ന്നാ​ണ് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശപ്ര​കാ​രം ക​ഴി​ഞ്ഞ​ദി​വ​സം എ​ല്ലാ മ​സ്ജി​ദി​ലും കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് വാ​യി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​ബു​ദാബി​യി​ലും അ​ല്‍​ഐ​നി​ലും മ​ഴ ആ​രം​ഭി​ച്ചി​രു​ന്നു.

അ​ല്‍ ഐ​ന്‍, നാ​ഹി​ല്‍ മേ​ഖ​ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും ബാ​ക്കി ഭാ​ഗ​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. എ​മി​റേ​റ്റി​ലെ അ​ബ്രാ​ക​ളും വാ​ട്ട​ര്‍ ടാ​ക്‌​സി​ക​ളും ഫെ​റി​ക​ളു​ടേ​യും സേ​വ​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച​താ​യി റോ​ഡ്‌​സ് ആ​ന്‍​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

ക​ന​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​ബാ​യി​യി​ല്‍ ക​ട​ല്‍ ഗ​താ​ഗ​ത​വും നി​ര്‍​ത്തി​വ​ച്ചു. ആ​ളു​ക​ളോ​ട് വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​രാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഞ്ചാ​രി​ക​ള്‍​ക്കും സ​വാ​രി​ക​ള്‍​ക്കും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ക​ന​ത്ത ജാ​ഗ്ര​ത​പീ​ല​ര്‍​ത്ത​ണം. വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്കും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മു​ണ്ട്.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ വ​ര്‍​ക്ക് ഫ്രം ​ഹോം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു. ക​ന​ത്തമ​ഴ​യെ ​തു​ട​ര്‍​ന്ന് അ​ബു​ദാ​ബി ക്ഷേ​ത്ര​ത്തി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ല്‍ വെ​ടി​ക്കെ​ട്ട് നി​ര്‍​ത്തി​വെ​ച്ചു.