ഇ​സ്ര​യേ​ലി​ൽ കൊ​ല്ല​പ്പെ​ട്ട നി​ബി​ന് വി​ട ചൊ​ല്ലി ജ​ന്മ​നാ​ട്
Saturday, March 9, 2024 4:39 PM IST
കൊ​ല്ലം: ഇ​സ്ര​യേ​ലി​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വാ​ടി പ​ന​മൂ​ട് പു​ര​യി​ട കാ​ർ​മ​ൽ കോ​ട്ടേ​ജി​ൽ പാ​റ്റ് നി​ബി​ൻ മാ​ക്സ്‍​വെ​ലി​ന്(31) വി​ട ചൊ​ല്ലി ജ​ന്മ​നാ​ട്. വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വെെ​കു​ന്നേ​രം നാ​ലി​ന് ന​ട​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ‌​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് നി​ബി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. വൈ​കു​ന്നേ​രം 6.35നു ​എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച മൃ​ത​ദേ​ഹം കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, നോ​ർ​ക്ക റൂ​ട്സ് സി​ഇ​ഒ(ഇ​ൻ-​ചാ​ർ​ജ്) അ​ജി​ത്ത് കോ​ള​ശേ​രി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്.

മൃ​ത​ദേ​ഹം പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു.

ഇ​സ്ര​യേ​ലി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യാ​യ മാ​ർ​ഗ​ലി​യ​റ്റി​ൽ ഹി​സ്ബു​ള്ള തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് നി​ബി​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു മാ​സം മു​ന്പാ​ണ് കാ​ർ​ഷി​ക വീ​സ​യി​ൽ നി​ബി​ൻ ഇ​സ്ര​യേ​ലി​ൽ പോ​യ​ത്.