വിമാനടിക്കറ്റ് നിരക്ക് വർധന; സ​ർ​ക്കാ​ർ ഇടപെടണമെന്ന് ന​വ​യു​ഗം
Tuesday, March 12, 2024 12:54 PM IST
ദ​മാം: അ​വ​ധി​യും തി​ര​ക്കു​ള്ള സീ​സ​ണു​ക​ളും ല​ക്ഷ്യ​മി​ട്ട് വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക് അ​മി​ത​മാ​യി വി​ല വ​ർ​ധി​പ്പി​ച്ചു പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ക​മ്പ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​നാ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി റാ​ക്ക ഏ​രി​യാ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റാ​ക്ക​യി​ൽ ന​ട​ന്ന റാ​ക്ക ഏ​രി​യാ യൂ​ണി​റ്റ് സ​മ്മേ​ള​നം ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.എ. വാ​ഹി​ദ് കാ​ര്യ​റ ഉദ്​ഘാ​ട​നം ചെ​യ്തു. ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി​ജു വ​ർ​ക്കി സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കോ​ബാ​ർ മേ​ഖ​ലാ പ്ര​സി​ഡന്‍റ് സ​ജീ​ഷ് പ​ട്ടാ​ഴി അ​ഭി​വാ​ദ്യ പ്ര​സം​ഗം ന​ട​ത്തി. ന​വ​യു​ഗം റാ​ക്ക ഏ​രി​യാ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​വീ​ൺ വാ​സു​ദേ​വ​ൻ (ര​ക്ഷാ​ധി​കാ​രി), മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം (പ്ര​സി​ഡന്‍റ്), വി​നോ​ദ് (സെ​ക്ര​ട്ട​റി), സ​രി​താ ര​ഞ്ജി​ത്ത് (വൈ​സ് പ്ര​സി​ഡന്‍റ്), അ​ഞ്ജു വി​നോ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​ന് പ്ര​വീ​ൺ സ്വാ​ഗ​ത​വും വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.