ഡോ. ​ഹ​സ​ൻ ഗ​സാ​വി ആ​ശു​പ​ത്രി‌​യി​ൽ പി​റ​ന്ന​ത് 25,000 കു​ട്ടി​ക​ൾ
Friday, March 15, 2024 3:41 AM IST
ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പിന്‍റെ​ കീ​ഴി​ൽ ജി​ദ്ദ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ഹ​സ​ൻ ഗ​സാ​വി ആശുപത്രി‌യിൽ പിറന്നത് 25000 കു​ട്ടി​ക​ൾ​. ജോ​യി​ന്‍റ് ക​മ്മീ​ഷ​ൻ ഇന്‍റർ​നാ​ഷ​ണ​ലി​ന്‍റെയും സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഫോ​ർ അ​ക്ര​ഡി​റ്റേ​ഷ​ൻ ഓ​ഫ് ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ​യും അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടി​യി​ട്ടു​ള്ള ആശുപത്രിയാണ് ഡോ. ​ഹ​സ​ൻ ഗ​സാ​വി.

1983ൽ ​ഒ​രു പോ​ളി ക്ലി​നി​ക്കാ​യി ആ​രം​ഭി​ച്ച ഈ ​സ്ഥാ​പ​നം 1987 ന​വ​മ്പ​റി​ൽ ആശുപത്രിയായി അ​പ്ഗ്രെ​ഡ് ചെ​യ്തു. 2010ലാ​ണ് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ വ​രു​ന്ന​ത്.



"25000 മി​റ​ക്കി​ൾ​സ്' എ​ന്ന പേ​രി​ൽ ജി​ദ്ദ​യി​ലെ പാ​ർ​ക്ക് ഹ​യാ​ത് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പാ​ന​ൽ ച​ർ​ച്ച​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വയ്​ക്ക​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റി. ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി.

ഡോ. ​ജം​ഷി​ത് അ​ഹ​മ്മ​ദ്, ഡോ.​അ​ഹ​മ​ദ് ആ​ലു​ങ്ങ​ൽ, ഡോ.​അ​ഫ്സ​ർ, ഡോ.​ സ​ർ​ഫ്രാ​സ്, ഡോ.​ഇ​മ്രാ​ൻ, ഡോ.​ഫ​ഹീം, ഡോ. ​ജ​മാ​ൽ ഷ​ബ്‌​ന തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ചു.