ജോർജ് കള്ളിവയലിൽ കുവൈറ്റ് ഇലക്‌ഷനിൽ അന്താരാഷ്‌ട്ര നിരീക്ഷകൻ
Thursday, April 4, 2024 10:43 AM IST
കു​​​​വൈ​​​​റ്റ് സി​​​​റ്റി: കു​​​​വൈ​​​​റ്റ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റാ​​​​യ ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി​​​​യി​​​​ലേ​​​​ക്ക് നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര നി​​​​രീ​​​​ക്ഷ​​​​ക​​​​നാ​​​​യി ദീ​​​​പി​​​​ക അ​​​​സോ​​​​സി​​​​യേ​​​​റ്റ് എ​​​​ഡി​​​​റ്റ​​​​റും ഡ​​​​ൽ​​​​ഹി ബ്യൂ​​​​റോ ചീ​​​​ഫു​​​​മാ​​​​യ ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ ഇ​​​​ന്നു രാ​​​​വി​​​​ലെ കു​​​​വൈ​​​​റ്റി​​​​ലെ​​​​ത്തി.

കു​​​​വൈ​​​​റ്റ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​രം നാ​​​​ലാം ത​​​​വ​​​​ണ​​​​യാ​​​​ണു ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ദീ​​​​പി​​​​ക പ്ര​​​​തി​​​​നി​​​​ധി നി​​​​രീ​​​​ക്ഷ​​​​ക​​​​നാ​​​​യെ​​​​ത്തു​​​​ന്ന​​​​ത്. പ​​​​തി​​​​നാ​​​​ല് വ​​​​നി​​​​ത​​​​ക​​​​ൾ അ​​​​ട​​​​ക്കം 255 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് 50 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​ൽ​​​​സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ അ​​​​ട​​​​ക്കം പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് വോ​​​​ട്ട​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞവ​​​​ർ​​​​ഷം ജൂ​​​​ണ്‍ ആ​​​​റി​​​​നു ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ നി​​​​ല​​​​വി​​​​ൽ വ​​​​ന്ന ദേ​​​​ശീ​​​​യ അ​​​​സം​​​​ബ്ലി കു​​​​വൈ​​​​റ്റ് അ​​​​മീ​​​​ർ പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണു വീ​​​​ണ്ടും പോ​​​​ളിം​​​​ഗ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പി​​​​ക്സ്‌​​​​സ്റ്റോ​​​​റി​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​ൻ ജ​​​​യ​​​​ന്ത് ജേ​​​​ക്ക​​​​ബും ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ലി​​​​നോ​​​​ടൊ​​​​പ്പം നി​​​​രീ​​​​ക്ഷ​​​​ക​​​​നാ​​​​യി എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.