ഷാ​ർ​ജ​യി​ൽ താ​മ​സ​സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം; അ​ഞ്ച് മ​ര​ണം
Saturday, April 6, 2024 10:27 AM IST
ഷാ​ർ​ജ: അ​ൽ​ന​ഹ്ദ​യി​ലെ താ​മ​സ​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. 44 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് താ​മ​സ​സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. സാ​ര​മാ​യി പ​രി​ക്കേ​റ്റ 17 പേ​ർ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. 27 പേ​ർ​ക്ക് നി​സാ​ര​പ​രിക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 38 നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

18, 26 നി​ല​ക​ളി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.