അബുദാബി: ക്രൈസ്തവ സഭകളുടെ ഐക്യം മാനവരാശിയുടെ സമാധാനത്തിനും സമൂഹ നന്മയ്ക്കും വഴി തെളിയിക്കുമെന്ന് കെസിസി പ്രസിഡന്റും മലങ്കര ഓര്‍ത്തഡോക്സ് സഭ കോല്‍ക്കത്ത ഭദ്രസനാധിപനുമായ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത.
മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും കെസിസി കേരളത്തില്‍ ശ്രമിക്കുന്നുണ്ടെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) അബുദാബി സംഘടിപ്പിച്ച ഈസ്റ്റര്‍ "സന്ധ്യ ബോണ കിംതാ -2024' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവരാശിക്ക് സന്തോഷം പകരുവാന്‍ ക്രിസ്തുനാഥന്റെ ക്രൂശ് മരണത്തിന്മേലുള്ള വിജയത്തിലൂടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ അനുഭവങ്ങള്‍ സാധ്യമായി തീരുവാന്‍ കഴിയട്ടെയെന്ന് മെത്രാപ്പോലീത്ത ആശംസിച്ചു.
കെസിസി അബുദാബി സോണല്‍ പ്രസിഡന്റ് ഫാ. എല്‍ദോ എം. പോള്‍ ആശംസിച്ചു. കെസിസി അബുദാബി സോണല്‍ പ്രസിഡന്റ് ഫാ. എല്‍ദോ എം. പോള്‍ അധ്യക്ഷത വഹിച്ചു.
അബുദാബിയിലെ വിവിധ ഇടവകകളിലെ വികാരിമാരായ റവ. ജിജു ജോസഫ്, റവ. ലാല്‍ജി എം. ഫിലിപ്പ്, ഫാ. സിജോ എബ്രഹാം, റവ. അജിത്ത് ഈപ്പന്, ഫാ.മാത്യു ജോണ്‍, കെസിസി ജനറല്‍ സെക്രട്ടറി ബിജു പാപ്പച്ചന്, ട്രഷറര്‍ സുനില്‍ മാത്യു, ജേക്കബ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
അബുദാബിയിലെ വിവിധ ഇടവകളായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, മാര്‍ത്തോമ്മാ ചര്‍ച്ച്, സിഎസ്ഐ മലയാളം പാരീഷ്, മോര് ഗ്രിഗോറിയോസ് സിറിയന്‍ ക്ലാനായ ചര്‍ച്ചകളിലെ ഗായക സംഘങ്ങള്‍ ഗാനശുശ്രൂഷ നടത്തി.
ഐ. തോമസ്, ബിജു നൈനാന് കുര്യന്, ബിജു ടി. മാത്യു, ബിജു ഫിലിപ്പ്, ഗീവര്‍ഗീസ് ഫിലിപ്പ്, റോണി വി. ജോണ്‍, മാത്തുക്കുട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.