ട്രാ​സ്‌​ക് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, April 8, 2024 12:37 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​സ്‌​ക്) അം​ഗ​ങ്ങ​ൾ​ക്കാ​യി ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫ​ഹാ​ഹീ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ 300ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ആ​ക്‌​ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഡി. ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ശി​ഷ്ട അ​തി​ഥി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​നോ​ജ്‌ മാ​വേ​ലി​ക്ക​ര, ട്രാ​സ്ക് വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​സ്‌​നി ഷ​മീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഗ​ദാം​ബ​ര​ൻ, ആ​നു​വ​ൽ സ്പോ​ൺ​സ​ർ ജോ​യ് ആ​ലു​ക്കാ​സ്, പ്ര​തി​നി​ധി സൈ​മ​ൺ പ​ള്ളി​ക്കു​ന്ന​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യ ഫൈ​സ​ൽ മ​ഞ്ചേ​രി ത​ന്‍റെ ഇ​ഫ്‌​താ​ർ സ​ന്ദേ​ശ​ത്തി​ൽ റം​സാ​ൻ വ്ര​ത​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ മു​ൻ ഭാ​ര​വാ​ഹി​ക​ൾ, ഏ​രി​യ ക​ൺ​വീ​ന​ർ​മാ​ർ, അ​സോ​സി​യേ​ഷ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ, ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

മീ​ഡി​യ ക​ൺ​വീ​ന​ർ സ​തീ​ഷ് പൂ​യ​ത്ത്, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ജി​ൽ ചി​ന്ന​ൻ, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി ഷാ​ന ഷി​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ട്രാ​സ്‌​ക് ട്ര​ഷ​റ​ർ തൃ​തീ​ഷ് കു​മാ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.