ഒ​രു​മ​യു​ടെ സ്നേ​ഹ സ​ന്ദേ​ശ​വു​മാ​യി റൈ​സിം​ഗ് സ്റ്റാ​ര്‍ ക്രി​ക്ക​റ്റ് ക്ല​ബ് കു​വൈ​റ്റ് ഇ​ഫ്താ​ര്‍ സം​ഗ​മം
Wednesday, April 10, 2024 7:46 AM IST
കുവൈറ്റ് സിറ്റി: റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ് കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച സാ​ൽ​മി​യ ത​ക്കാ​ര റസ്റ്റോറന്‍റ് ഹാ​ളി​ൽ വച്ചു ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ക്ല​ബ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

റൈ​സിം​ഗ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ക്ല​ബ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി ബി.എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ലൂ​ന്നി മ​ന​സും ശ​രീ​ര​വും സ്വ​യം സ​മ​ർ​പ്പി​ക്കു​ന്ന നാ​ളു​ക​ളി​ൽ വൃ​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ആ​ത്മീ​യ ഉ​ണ​ർ​വി​നൊ​പ്പം പ​ര​സ്പ​ര്യ​ത്തി​ന്‍റെ മാ​ധു​ര്യം പ​ങ്കു​വ​യ്ക്കാ​ൻ മാ​ന​വീ​ക​ത​യു​ടെ ഒ​ത്തു ചേ​ര​ലി​ന് സാ​ധി​ക്കു​മെ​ന്ന് ബി.എ​സ്. പി​ള്ള അ​ഭി​പ്രാ​യ​പെ​ട്ടു.

യോ​ഗ​ത്തി​ൽ മാ​നേ​ജ്മെ​ന്‍റെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​നി​ജി​ത് ദേ​വ​രാ​ജ്,ഷ​മീ​ർ ക​ണ്ടി, ജി​ജോ ബാ​ബു ജോ​ൺ, വൈ​സ് ചെ​യ​ർ​മാ​ൻ യോ​ഗേ​ഷ് ത​മോ​റെ, വൈ​സ് ക്യാ​പ്റ്റ​ൻ ജ​യേ​ഷ് കൊ​ട്ടോ​ള, ബി​പി​ൻ ഓ​മ​ന​ക്കു​ട്ട​ൻ, ലി​ജു മാ​ത്യൂ​സ്, അ​ക്ബ​ർ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.