കെപിഎ മൈ​ലാ​ഞ്ചി രാ​വ് മെ​ഹ​ന്തി കോ​ണ്ടെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Friday, April 12, 2024 2:21 AM IST
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗം പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്ത​ത്തി​ൽ മൈ​ലാ​ഞ്ചി രാ​വ് 2024 മെ​ഹ​ന്തി കോ​ണ്ടെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ടൂ​ബ്ലി കെ​പി​എ ആ​സ്ഥാ​ന​ത്തു ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​മി​ഴ് സി​രി​യ​ല്‍ സി​നി​മ ന​ടി ഹി​മാ​ബി​ന്ദു വി​ശി​ഷ്ട അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

50 ഓ​ളം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ മെ​ഹ​ന്തി കോ​ണ്ടെ​സ്റ്റും തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. യൂ​ണി​റ്റ് ഹെ​ഡു​ക​ളാ​യ അ​ഞ്ജ​ലി രാ​ജ്, ഷാ​മി​ല ഇ​സ്മാ​യി​ൽ, ജി​ബി ജോ​ൺ, പ്ര​ദീ​പ അ​നി​ൽ, ബ്രി​ന്ദ സ​ന്തോ​ഷ്, സു​മി ഷ​മീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.