ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി
Friday, May 3, 2024 12:19 PM IST
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി. മൂ​വാ​റ്റു​പു​ഴ ചെ​മ്പ​ക​ത്തി​നാ​ൽ ഫെ​ർ​സി​ൽ ബാ​ബു(36), ആ​ല​പ്പു​ഴ നെ​ടു​മു​ടി സ്വ​ദേ​ശി ശ​ശി നി​വാ​സി​ൽ ശ​ര​ത് കു​മാ​ർ(37) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

നോ​ർ​ത്ത് ലാ​ൻ​ഡിലെ വാ​ങ്കാ​രെ ഹെ​ഡ്സി​ലെ ഉ​ൾ​ക്ക​ട​ൽ പ്ര​ദേ​ശ​മാ​യ തൈ​ഹ​രുരി​ന​ടു​ത്തു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ​ക്ക് സമീപത്തേക്കാണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ഇ​വ​ർ റോ​ക് ഫി​ഷിം​ഗി​നാ​യി പോ​യ​ത്.

രാ​ത്രി വൈ​കി​യും ഇവർ വീ​ട്ടി​ൽ എ​ത്താതതിനെ തു​ട​ർ​ന്ന് കു​ടും​ബം നോ​ർ​ത്ത് ലാ​ൻ​ഡ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് തൈ​ഹ​രു ഉ​ൾ​ക്ക​ട​ലി​നും അ​വ​ഹോ​വ ഉ​ൾ​ക്ക​ട​ലി​നും ഇ​ട​യി​ലു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ർ തീ​ര​പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

ഈ​ഗി​ൾ ഹെ​ലി​കോ​പ്റ്റ​ർ ഉപയോഗിച്ച് ക​ട​ലിലും പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​രു​വ​രു​ടേ​യും വാ​ഹ​ന​വും മൊ​ബൈ​ൽ ഫോ​ൺ, ഷൂ ​എ​ന്നി​വ ക​ട​ൽ​ത്തീ​ര​ത്തു നി​ന്ന് പോ​ലീ​സ് ക​ണ്ടെ‌ടു​ത്തു. ഫെ​ർ​സി​ലും ശ​ര​തും കു​ടും​ബ​ത്തോ​ടൊ​പ്പം സെ​ൻ​ട്ര​ൽ വാ​ങ്കാ​രെ​യി​ലേ​ക്ക് അ​ടു​ത്തി​ടെ​യാ​ണ് താ​മ​സം മാ​റി​യ​ത്.