മ​ല​യാ​ളി ഹാ​ജി​മാ​ർ​ക്ക് വ​ര​വേ​ൽ​പ്പ് ന​ൽ​കി ഐ​സി​എ​ഫ് - ആ​ർ​എ​സ്‌​സി വോ​ള​ണ്ടി​യ​ർ കോ​ർ
Wednesday, May 22, 2024 3:01 PM IST
മ​ക്ക: ഈ ​വ​ർ​ഷം ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന മ​ക്ക​യി​ലെ​ത്തി​യ ആ​ദ്യ മ​ല​യാ​ളി സം​ഘ​ത്തി​ന് ഐ​സി​എ​ഫ് - ആ​ർ​എ​സ്‌​സി വോ​ള​ണ്ടീ​യ​ർ കോ​ർ സ്വീ​ക​ര​ണം ന​ൽ​കി. 166 ഹാ​ജി​മാ​രു​മാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി കോ​ഴി​ക്കോ​ട് നി​ന്ന് പു​റ​പ്പെ​ട്ടു രാ​വി​ലെ 4.30നു ​ജി​ദ്ദ​യി​ൽ ഇ​റ​ങ്ങി​യ തീ​ർ​ഥാ​ട​ക സം​ഘം എ‌​ട്ടി​ന് മ​ക്ക​യി​ലെ​ത്തി.

അ​സീ​സി​യ്യ​യി​ൽ 282-ാം ​മ​ക്ത​ബി​ന് കീ​ഴി​ൽ 182-ാം ന​മ്പ​ർ ബി​ൽ​ഡിംഗിലാ​ണ് സം​ഘ​ത്തി​ന് താ​മ​സം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മു​സ​ല്ല അ​ട​ങ്ങി​യ കി​റ്റ് ന​ൽ​കി​യും ല​ബ്ബ​യ്ക്ക വ​രി​ക​ൾ ഉ​രു​വി​ട്ടു​മാ​ണ് ഹാ​ജി​മാ​രെ സ്വീ​ക​രി​ച്ച​ത്.

ഹ​നീ​ഫ അ​മാ​നി, ജ​മാ​ൽ ക​ക്കാ​ട്, അ​ന​സ് മു​ബാ​റ​ക്, അ​ൻ​സാ​ർ താ​നാ​ളൂ​ർ, സു​ഹൈ​ർ കോ​ത​മം​ഗ​ലം, മു​ഈ​നു​ദ്ധീ​ൻ ബ​റ​കാ​ത്തി, നാ​സ​ർ മ​ക്ക​ര​പ​റ​മ്പ്, സ​ഈ​ദ് സ​ഖാ​ഫി, മു​നീ​ർ ഹാ​ജി, റാ​ഷി​ദ് നി​സാ​മി, ക​ബീ​ർ ചേ​ളാ​രി, റ​ഷീ​ദ് വേ​ങ്ങ​ര, ഷ​കീ​ർ ഖാ​ലി​ദ്,ഫി​റോ​സ് സ​അ​ദി, ശം​സു​ദ്ധീ​ൻ അ​ഹ്സ​നി, അ​ബ്ദു സ​മ​ദ് ബാ​ഖ​വി എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃത്വം ന​ൽ​കി.