"പ്ര​വാ​സം ബാ​ധ്യ​ത​യ​ല്ല, സാ​ധ്യ​ത​യാ​ണ്'; പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ഇ​ന്ന്
Thursday, May 23, 2024 12:08 PM IST
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന "പ്ര​വാ​സം ബാ​ധ്യ​ത​യ​ല്ല, സാ​ധ്യ​ത​യാ​ണ്' എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ഇ​ന്ന് (മേ​യ് 23) രാ​ത്രി എ​ട്ടി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ക്കും.

പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം, ഫാ​മി​ലി ബ​ജ​റ്റ് പ്ലാ​ൻ, റി​ട്ട​യ​ർ​മെ​ന്‍റ് പ്ലാ​ൻ തു​ട​ങ്ങിയ വി​വി​ധ വി​ഷ​യ​ങ്ങൾ എ​ഴു​ത്തു​കാ​ര​നും സം​രം​ഭ​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ യാ​സ​ർ ഖു​തു​ബ് വി​വ​രി​ക്കും.

എ​ക്സ്പെ​ർ​ട്ട് ടോ​ക്കി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 36859581, 36897626 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാമെന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സെ​ക്ര​ട്ട​റി അ​സ്‌ലം വേ​ളം അ​റി​യി​ച്ചു.