ര​മേ​ശ് ചെ​ന്നി​ത്ത​ല സൗ​ദി​യി​ൽ
Thursday, May 23, 2024 2:15 PM IST
ദ​മാം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് സൗ​ദി​യി​ലെ​ത്തു​മെ​ന്ന് ഒ​ഐ​സി​സി സൗ​ദി നാ​ഷ​ണൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു ക​ല്ലു​മ​ല അ​റി​യി​ച്ചു.

ജു​ബൈ​ൽ ഒ​ഐ​സി​സി ഏ​രി​യ ക​മ്മി​റ്റി ജു​ബൈ​ലി വെ​ള്ളി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന ജു​ബൈ​ൽ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ത്തു​ന്ന​ത്.

മൂ​ന്നു​ദി​വ​സം ദ​മാ​മി​ൽ ത​ങ്ങു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല വിവിധ പരിപാടികളിൽ പങ്കെടുക്കും. ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങും.