വ​യ​നാ​ട് ദു​ര​ന്തം: പു​ന​ര​ധി​വാ​സ​ത്തി​ലേ​ക്ക് കു​വൈ​റ്റ്‌ വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ 10 ല​ക്ഷം ന​ൽ​കും
Saturday, August 3, 2024 5:15 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ച വ​യ​നാ​ട് മ​ഹോ​ത്സ​വം പ​രി​പാ​ടി വ​യ​നാ​ട്ടി​ലെ അ​തി​ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ഴി​വാ​ക്കു​വാ​നും അ​തി​ലേ​ക്കാ​യി നീ​ക്കി​വ​ച്ച തു​ക​യും സു​മ​ന​സു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന തു​ക​യും ചേ​ർ​ത്ത് 10 ല​ക്ഷം രൂ​പ പു​ന​ര​ധി​വാ​സ​ത്തി​ലേ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി കു​വൈ​റ്റ്‌ വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


തു​ട​ർ​ന്നും കൈ​ത്താ​ങ്ങാ​കു​വാ​ൻ ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സാ​ധ്യ​മാ​യ വ​ഴി​ക​ളെ​ല്ലാം തേ​ടു​മെ​ന്നും നാ​ടി​ന്‍റെ ദു​ര​വ​സ്ഥ​യി​ൽ അം​ഗ​ങ്ങ​ളെ​ല്ലാം ഒ​പ്പം നി​ൽ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.