മ​ധു​രം മ​ല​യാ​ളം വേ​ന​ല​വ​ധി ക്യാ​മ്പി​ന് സ​മാ​പ​ന​മാ​യി
Thursday, July 17, 2025 4:31 PM IST
അനിൽ സി.ഇടിക്കുള
അ​ൽ ഐ​ൻ: അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജ​വും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച 25-ാമ​ത് മ​ധു​രം മ​ല​യാ​ളം വേ​ന​ല​വ​ധി ക്യാ​മ്പി​ന് സ​മാ​പ​ന​മാ​യി. മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് കൈ​മ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് റ​സ​ൽ മു​ഹ​മ്മ​ദ് സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ്, ട്ര​ഷ​റ​ർ ര​മേ​ശ് കു​മാ​ർ, യു​ണൈ​റ്റ​ഡ് മൂ​വ്മെ​ന്‍റ് ചെ​യ​ർ​മാ​ൻ ഇ.​കെ. സ​ലാം, ഐ​എ​സ്‌​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് കു​മാ​ർ, അ​ഹ​മ്മ​ദ് മു​നാ​വ​ർ, ഷ​മീ​ഹ്, മു​ബാ​റ​ക് മു​സ്ത​ഫ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, ക്യാ​മ്പ് ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ ശ്രീ​കു​മാ​ർ, ജി​യാ​സ് തു​ങ്ങി​യ​വ​ർ സ​മ്മേ​ള​ത്തി​ൽ ആ​ശം​സ​യ​ർ​പ്പി​ച്ചു.


പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ന്ന ക്യാ​മ്പി​ൽ മു​ഖ്യ പ​രി​ശീ​ല​ക​ൻ അ​ഡ്വ. പ്ര​ദീ​പ് പാ​ണ്ട​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ചോ​ളം അ​ധ്യാ​പ​ക​രാ​ണ് മൂ​ന്ന് മു​ത​ൽ 17 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് വി​ശി​ഷ്‌​ടാ​തി​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു