ഫു​ട്ബോ​ൾ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, October 2, 2017 10:30 AM IST
ദു​ബാ​യ്: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ജ​ന​കീ​യ പ്രൊ​ഫ​ഷ​ണ​ൽ ടീ​മാ​യ എ​ഫ്സി കേ​ര​ള ഫു​ട്ബോ​ൾ ടീ​മും ദു​ബാ​യ് കെഎം​സി​സി​യും ചേ​ർ​ന്ന് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് അ​ൽ ബ​റാ​ഹ കെഎം​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫു​ട്ബോ​ൾ വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. ദു​ബാ​യ് ക​ഐം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​കെ അ​ൻ​വ​ർ ന​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി യു​എ​ഇ കെഎംസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷം​സു​ദ്ദീ​ൻ നെ​ല്ല​റ ആ​ശ​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. അ​ഡ്വ:​ സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ എ​ഫ്സി കേ​ര​ള ടീ​മി​നെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.

വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​നൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​യും എ​ഫ്സി കേ​ര​ള​യു​ടെ ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്റ്റ​റു​മാ​യ വി.​എ നാ​രാ​യ​ണ മേ​നോ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ​യും ക​ളി​ക്കാ​രെ​യും ഒ​രേ കു​ട​കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക​യും ഫു​ട്ബോ​ളി​നെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും പ്രൊ​ഫ​ഷ​ണ​ൽ ആ​ക്കാ​നും വേ​ണ്ടി​യാ​ണ് എ​ഫ്.​സി കേ​ര​ള​യു​ടെ പ്ര​യാ​ണ​മെ​ന്നും, 2014 ജൂ​ണ്‍ 6ന് ​മ​ല​പ്പു​റം കൊ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചു പി​റ​വി​യെ​ടു​ത്ത എ​ഫ്സി കേ​ര​ള സ്പോ​ർ​ട്സ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​ക്ക് കീ​ഴി​ൽ എ​ഫ്.​സി കേ​ര​ള എ​ന്ന പേ​രി​ൽ രൂ​പീ​ക​രി​ച്ച ജ​ന​കീ​യ പ്രൊ​ഫ​ഷ​ണ​ൽ ഫു​ട്ബോ​ൾ ടീം ​ഇ​ന്ന് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ പി​ന്തു​ണ​യാ​ർ​ജി​ച്ചെ​ടു​ത്ത ടീ​മാ​ണ് എ​ന്ന് മേ​നോ​ൻ വ്യ​ക്ത​മാ​ക്കി.

എ​ഫ്.​സി കേ​ര​ള​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​നും ഡ​യ​റ​ക്റ്റ​റും 2001ലും 2004 ​ലും സ​ന്തോ​ഷ്ട്രോ​ഫി നേ​ടി​യ ടീ​മി​ന്‍റെ ഗോ​ൾ​കീ​പ്പ​റു​മാ​യ പി.​ജി പു​രു​ഷോ​ത്ത​മ​ൻ, പ്രൊ​മോ​ട്ട​റും മാ​നേ​ജ​റു​മാ​യ കെ.​എ ന​വാ​സ്, എ​ഫ്.​സി കേ​ര​ള​യു​ടെ പ്രൊ​മോ​ട്ട​ർ മു​ഹ​മ്മ​ദ് ഷാ​ജി, ക​ഐം​സി​സി നേ​താ​ക്ക​ളാ​യ മു​സ്ത​ഫ തി​രൂ​ർ, ഹ​സൈ​നാ​ർ തോ​ട്ടും​ഭാ​ഗം, മു​ഹ​മ്മ​ദ് പ​ട്ടാ​ന്പി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ