സൗ​ദി​യി​ലെ ജ്വ​ല്ല​റി​ക​ൾ ര​ണ്ടു​മാ​സ​ത്തി​ന​കം സ​ന്പൂ​ർ​ണ സ്വ​ദേ​ശി​വ​ൽ​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണം: ഖാ​ലി​ദ് അ​ബാ​ഖൈ​ൽ
Monday, October 2, 2017 10:42 AM IST
ദ​മാം: സൗ​ദി​യി​ലെ ജ്വ​ല്ല​റി​ക​ൾ ര​ണ്ട് മാ​സ​ത്തി​ന​കം സ​ന്പൂ​ർ​ണ സ്വ​ദേ​ശി വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു സൗ​ദി തൊ​ഴി​ൽ സാ​മു​ഹ്യ ക്ഷേ​മ മ​ന്ത്രാ​ല​യം. നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച മ​ന്ത്രി​സ​ഭ തീ​രു​മാ​ന മ​നു​സ​രി​ച്ച് രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ്വ​ല്ല​റി​ക​ൾ​ക്കും സ്വ​ദേ​ശി​വ​ൽ​ക​ര​ണ നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു ര​ണ്ടു​മാ​സ​ത്തെ സ​മ​യ പ​രി​ധി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സൗ​ദി തൊ​ഴി​ൽ സാ​മൂ​ഹ്യ ക്ഷേ​മ മ​ന്ത്ര​ലാ​യ വ​ക്താ​വ് ഖാ​ലി​ദ് അ​ബാ​ഖൈ​ൽ വ്യ​ക്ത​മാ​ക്കി.

ജ്വ​ല്ല​റി മേ​ഖ​ല​യി​ൽ സ​ന്പൂ​ർ​ണ സ്വ​ദേ​ശി​വ​ൽ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ച് തൊ​ഴി​ൽ മ​ന്ത്രാ​ല​യം വ്യാ​പാ​രി​ക​ളി​ൽ നി​ന്നും അ​ഭി​പ്രാ​യം തേ​ടി തു​ട​ങ്ങി​യി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ൽ കാ​ര്യാ​ല​യ ഡ​യ​റ​ക്ട​റേ​റ്റ് സ്വ​ർ​ണ വ്യാ​പാ​രി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. സ്വ​ർ​ണ വി​ൽ​പ​ന മേ​ഖ​ല​യി​ൽ സ​ന്പൂ​ർ​ണ സ്വ​ദേ​ശി വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്പോ​ഴു​ണ്ടാ​വു​ന്ന പ്രാ​യാ​സ​ങ്ങ​ൾ വ്യാ​പാ​രി​ക​ളി​ൽ നി​ന്നും നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​തെ​ന്ന് ജീ​സാ​ൻ തൊ​ഴി​ൽ കാ​ര്യാ​ല​യ മേ​ധാ​വി എ​ൻ​ജി​നീ​യ​ർ അ​ഹ​മ്മ​ദ് അ​ൽ ഖു​ൻ​ഫ​ദി വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം