ഭാരതീയ പ്രവാസി പരിഷത് സാൽമിയ ഏരിയ കുടുംബസംഗമം
Saturday, November 11, 2017 7:37 AM IST
കുവൈത്ത്: ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് സാൽമിയ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. സാൽമിയ നന്ദനം ഹാളിൽ നടന്ന പരിപാടി പ്രസിഡന്‍റ് രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്‍റ് രമേശ് പിള്ള അധ്യക്ഷത വഹിച്ചു. സേവാദർശൻ പ്രസിഡന്‍റ് സഞ്ജുരാജ്, സ്ത്രീ ശക്തി സെക്രട്ടറി ചന്ദ്രിക രവികുമാർ, മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു. സാംസ്കാരിക സമ്മേളനത്തിനുശേഷം ഭാരതീയ പ്രവാസി പരിഷത് അംഗങ്ങളും സ്ത്രീ ശക്തി പ്രവർത്തകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട് : സലിം കോട്ടയിൽ