ബഹറിൻ കാട്ടാന്പള്ളി കൂട്ടായ്മക്ക് പുതിയ നേതൃത്വം
Tuesday, December 5, 2017 2:32 PM IST
മനാമ: ബഹറിനിലെ കണ്ണൂർ കാട്ടാന്പള്ളി സ്വദേശികളുടെ കൂട്ടായ്മക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഷഹീർ കാട്ടാന്പള്ളി (ചീഫ് കോഓർഡിനേറ്റർ), കെ.പി. സവാദ്, എം.എം. ബഷീർ, റഷീദ് കെ.വി (കോഓർഡിനേറ്റർമാർ), ഹനീഫ കെ.പി, അഷ്റഫ് കെ.പി, ജലാലുദീൻ എം.ടി, അബ്ദുൽ ഷുക്കൂർ, ഫൈസൽ ടി.പി, അബ്ദുള്ള കെ.പി, ഹാരിസ് എംസി. (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

ഷഹീർ കാട്ടാന്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ മഹല്ല് നിവാസികളുടെ പൊതുവിലുള്ള പുരോഗതിക്ക് ആവശ്യമായ രീതിയിൽ ജോലി സാധ്യതകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ പങ്കാളികളാകാനും യോഗം തീരുമാനിച്ചു. സവാദ് കെ.പി, ബഷീർ. എം.എ. എന്നിവർ പ്രസംഗിച്ചു. ഹനീഫ.എം.ടി, റാഷിദ്.കെ.പി, മുഹ്സിൻ, ഹാരിസ്. എം.കെ എന്നിവർ നേതൃത്വം നൽകി.