നൃത്തസംഗീത രാവൊരുക്കി കൊയിലാണ്ടി ഫെസ്റ്റ് പടിയിറങ്ങി
Tuesday, December 5, 2017 2:37 PM IST
കുവൈത്ത്: കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ മൂന്നാം വാർഷികം "കൊയിലാണ്ടി ഫെസ്റ്റ് 2017’ എന്ന പേരിൽ അബാസിയ ഇന്‍റഗ്രേറ്റഡ് സ്കൂളിൽ ആഘോഷിച്ചു.

രക്ഷാധികാരി റൗഫ് മശൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാഹിദ് സിദ്ദീഖ് ചാരിറ്റി പ്രഖ്യാപനം നടത്തി. മുഖ്യാതിഥിയായിരുന്ന ജാസി ഗിഫ്റ്റിനെ മെയിൻ സ്പോണ്‍സർ ബദർ അൽ സമ മെഡിക്കൽ കെയർ കണ്‍ട്രി ഹെഡ് അഷ്റഫ് അയ്യൂരും സമദ് മിമിക്സിന് ഗ്രാൻഡ് ഹൈപ്പർ റീജണൽ ഡയറക്ടർ അയൂബ് കച്ചേരിയും പൊന്നാടയും മൊമെന്േ‍റായും നൽകി ആദരിച്ചു. ചടങ്ങിൽ മൂന്നാം വാർഷികത്തിന്‍റെ സ്നേഹോപഹാരമായ സുവനീർ രക്ഷാധികാരി സാലിഹ് ബാത്തയിൽ നിന്ന് ക്യൂ സെവൻ മാനേജിംഗ് ഡയറക്ടർ ഹവാസ് എസ്. അബാസ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ബിസിനസ് രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്ത് അബ്ദുൽ റഷീദിനെയും ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികവിന് സലിം കൊമ്മേരിയേയും കലാരംഗത്തെ മികവിന് ഷാജഹാൻ കൊയിലണ്ടി, ബിജു മുചുകുന്ന്, കായികരംഗത്തെ മികവിന് മുഹമ്മദ് നാസിഹ് എന്നിവരേയും ചടങ്ങിൽ ആദരിച്ചു. വിവിധ മത്സരങ്ങളിലൂടെ നടന്ന കൊയിലാണ്ടി ഫെസ്റ്റിൽ പാചക മത്സരത്തിൽ കമറുന്നിസ സക്കീറും ഷോബിജ ഓജിയും ഒന്നാം സമ്മാനം നേടി, ചിത്രരചനയിൽ ഫാത്തിമ സിദ്ദീഖും കീർത്തന രാകേഷും വിജയികളായി. പ്രച്ഛന്നവേഷത്തിൽ ഹയ ഫാത്തിമ വിജയിയായി. മനോജ് കാപ്പാടിന്‍റെന്‍റെ സംവിധാനത്തിൽ അരങ്ങേറിയ സെവൻ ബില്യണ്‍ ഡ്രീംസ് മെഗാഷോ കാണികളുടെ മനംകവർന്നു. മെഗാഷോയുടെ സംവിധായകനുള്ള ഉപഹാരം ബഷീർ ബാത്ത മനോജ് കാപ്പാടിന് നൽകി. സുവനീർ ഡിസൈൻ ചെയ്ത സനു കൃഷ്ണനുള്ള ഉപഹാരം ഷബീർ മണ്ടോളിയും നൽകി. കൂപ്പണ്‍ കണ്‍വീനർ മൻസൂർ മുണ്ടോത്തിനുള്ള ഉപഹാരം റാഫി നന്തി കൈമാറി.

ബദർ അൽ സമ മെഡിക്കൽ സെന്‍റർ കുവൈറ്റ് ചാപ്റ്റർ അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ഹെൽത്ത് കാർഡ് അഷ്റഫ് അയ്യൂരിൽ നിന്ന് വൈസ് പ്രസിഡന്‍റ് ജോജി വർഗീസ് എറ്റുവാങ്ങി. കുവൈത്തിലെ അതുല്യ കലാകാരൻ ജോണ്‍ ആർട്സ് കലാഭവൻ ജാസി ഗിഫ്റ്റിന് തന്‍റെ 63-ാമത്തെ കാരിക്കേച്ചർ സമ്മാനിച്ചു. കുവൈറ്റ് ജനറൽ സെക്രട്ടറി ദിലീപ് അരയടത്ത്, സെക്രട്ടറി റിഹാബ് തൊണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.

ജാസി ഗിഫ്റ്റിന്‍റെ നേതൃത്വത്തിൽ നടന്ന ഗാനമേളയും സമദ് മിമിക്സിന്‍റെ കോമഡിഷോയും ആഘോഷത്തിന് മാറ്റു കൂട്ടി. സുരേഷ് മാത്തൂർ, ഹനീഫ്.സി, ആഷിഖ് ക്യൂസെവൻ, പി.വി.ഇബ്രാഹിം, വർഗീസ് പോൾ, സത്താർ കുന്നിൽ ഹസൻ കോയ എൻ.എ മുനീർ, അസീസ് തിക്കോടി റിയാസ് അയനം, മുകേഷ് സുനിൽ തുടങ്ങി വിവിധ സംഘടാനാ പ്രതിനിധികളും മാധ്യമപ്രവർത്തകരും ചടങ്ങിൽ അതിഥികളായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ