ലോ​ക കേ​ര​ള സ​ഭ : പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ടാ​ൻ അ​വ​സ​രം
Wednesday, December 27, 2017 2:22 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളെ കോ​ർ​ത്തി​ണ​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക വി​രു​ന്നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള​സ​ർ​ക്കാ​രും നോ​ർ​ക്ക​യും ഭാ​ര​ത് ഭ​വ​ന്‍റെ സ​ർ​ഗാ​ത്മ​ക സം​ഘാ​ട​ന​ത്തി​ൽ ഒ​രു​ക്കു​ന്ന പ്ര​വാ​സ​മ​ല​യാ​ളം എ​ന്ന മ​ൾ​ട്ടീ​മീ​ഡി​യ ഫി​നാ​ല​യി​ൽ അ​ൻ​പ​ത് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള പ്ര​വാ​സി കു​ടു​ബാം​ഗ​ങ്ങ​ൾ​ക്ക് പാ​ടാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്നു. വി​ദ​ഗ്ദ​രാ​യ സം​ഗീ​ത​ജ്ഞ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഓ​ഡീ​ഷ​ൻ ടെ​സ്റ്റി​ലൂ​ടെ​യാ​ണ് ഗാ​യ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ ഡി​സം​ബ​ർ 28 ന​കം ഭാ​ര​ത് ഭ​വ​ൻ, ലോ​ക​കേ​ര​ള​സ​ഭ, സാം​സ്കാ​രി​ക വി​ഭാ​ഗം, തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം -14 എ​ന്ന വി​ലാ​സ​ത്തി​ലോ ുൃമ്മ​മൊ​മ​ഹ​മ്യ​മ​ഹ​മാ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ-​മെ​യ്ലി​ലേ​ക്കോ ഫോ​ട്ടോ സ​ഹി​തം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത​താ​ണ്. നൂ​റോ​ളം ഗാ​യ​ക​ർ സം​ഗ​മി​ക്കു​ന്ന ഈ ​മ​ൾ​ട്ടീ​മീ​ഡി​യ അ​വ​ത​ര​ണ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഒ​രാ​ഴ്ച്ച​യോ​ളം പ്ര​വാ​സ ഗീ​ത​ങ്ങ​ളു​ടെ പ​രി​ശീ​ല​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99478 05308, 99954 84148 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.