ഒഎൻസിപി വാർഷിക ചാരിറ്റി ദിനവും പുതുവത്സരാഘോഷവും നടത്തി
Monday, January 1, 2018 10:19 PM IST
കുവൈത്ത്: എൻസിപിയുടെ കുവൈത്തിലെ സാംസ്കാരിക സംഘടന ഒഎൻസിപി സംഘടനയുടെ വാർഷിക ചാരിറ്റി ദിനത്തിന്‍റെ ഭാഗമായി തൊഴിലാളികൾക്ക് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

ജനുവരി ഒന്നിന് രാവിലെ 11 മുതൽ കുവൈത്തിലെ വഫ്രയിൽ നടന്ന ആഘോഷ പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും ബഗ്ലാദേശ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളിലെയും തൊഴിലാളികൾ പങ്കെടുത്തു.

പരിപാടിയിൽ മെലഡി മ്യൂസിക് ഗ്രൂപ്പ് ഗാനമേള അവതരിപ്പിച്ചു. തുടർന്നു സൗജന്യ ഉച്ചഭക്ഷണവും വിതരണം ചെയ്തു.

ഒഎൻസിപി ദേശീയ കമ്മിറ്റി പ്രസിഡന്‍റ് ബാബു ഫ്രാൻസിസ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംഘടനയുടെ ഒൗദ്യോഗിക വെബ്സൈറ്റ് ( www.oncpkuwait.org) ഉദ്ഘാടനം കുവൈറ്റ് ഓയിൽ കന്പനി ഉദ്യോഗസ്ഥൻ, ഖാറള അൽ മുത്തയറി നിർവഹിച്ചു. ഒഎൻസിപി കേരള ഘടകം ബ്രൈറ്റ് വർഗീസ്, ദേശീയ ജനറൽസെക്രട്ടറി ജിയൊ ടോമി, ദേശീയ കമ്മിറ്റി ട്രഷറർ രവീന്ദ്രൻ ടിവി, ശ്രീധരൻ സുബയ്യ തമിഴ്നാട്, പ്രകാശ് യാദവ് മഹാരാഷ്ട്ര, ഗംഗാധരൻ ചിന്ന തെലുങ്കാന, ഫഹദ് ഖാൻ ഡൽഹി എന്നിവർ പ്രസംഗിച്ചു.