പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ചുമതലയേറ്റു
Tuesday, January 2, 2018 10:49 PM IST
ന്യൂയോർക്ക്: ലോക മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍റെ 2017-18 വർഷത്തെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യപ്രവർത്തകനും നിലവിലെ ജിസിസി കോഓർഡിനേറ്ററുമായ റാഫി പാങ്ങോടാണ് പുതിയ ഗ്ലോബൽ പ്രസിഡന്‍റ്. ഗ്ലോബൽ കോഓർഡിനേറ്ററായി ജോസ് മാത്യൂസ് പനച്ചിക്കലും ട്രഷററായി നൗഫൽ മടത്തറയും തുടരും.

ഗ്ലോബൽ അഡ്വൈസറി ബോർഡ് പ്രതിനിധികളായി ഡോ. ജോസ് കാനാട്ട് (ചെയർമാൻ), ജോർജ് പടിക്കക്കുടി (ഓസ്ട്രിയ), ബഷീർ അംബലായി (ബഹറിൻ), ഡോ. ജോർജ് മാത്യൂസ് (ജിസിസി), ജോണ്‍ റൗഫ് (സൗദി), അബ്ദുൾ അസീസ് (സൗദി അറേബ്യ), ലിസി അലക്സ് (യുഎസ്എ) എന്നിവരേയും ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായി റാഫി പാങ്ങോട്, സൗദി അറേബ്യ (ഗ്ലോബൽ പ്രസിഡന്‍റ്), ജോണ്‍ ഫിലിപ്പ്, ബഹറിൻ (ജനറൽ സെക്രട്ടറി), നൗഫൽ മടത്തറ, സൗദി അറേബ്യ (ട്രഷറർ), സിറിൽ കുര്യൻ, ഓസ്ട്രിയ (വൈസ് പ്രസിഡന്‍റ്), ജോണ്‍സൻ മാമലശേരി ഓസ്ട്രേലിയ (വൈസ് പ്രസിഡന്‍റ്), ജോസഫ്, ഇറ്റലി (ജോയിന്‍റ് സെക്രട്ടറി), ബിനോയ്, ഡെൻമാർക്ക് (ജോയിന്‍റ് സെക്രട്ടറി), അനസ് ഫ്രാൻസ് (പിആർഒ മീഡിയഗ്ലോബൽ വക്താവ്), അനിത ഇറ്റലി (വുമണ്‍ കോഓർഡിനേറ്റർ), അജിത്ത് തിരുവനന്തപുരം (ഇന്ത്യൻ കോഓർഡിനേറ്റർ), ജോളി തുരുത്തുമ്മൽ (യൂറോപ്പ് കോഓർഡിനേറ്റർ), ചന്ദ്രസേനൻ സൗദി അറേബ്യ (കേരള കോഓർഡിനേറ്റർ) എന്നിവർ ചുമതലയേറ്റു.

ഗ്ലോബൽ കമ്മിറ്റിയിലേക്ക് പുതുതായി പി.പി. ചെറിയാൻ (യുഎസ്എ) സ്റ്റീഫൻ കോട്ടയം, ഉദയകുമാർ (സൗദി അറേബ്യ) സലിം (ഖത്തർ), റെനി (പാരീസ്), എന്നിവരെ കൂടാതെ എല്ലാ നാഷണൽ പ്രസിഡന്‍റുമാരും നാഷണൽ കോഓർഡിനേറ്റർമാരും ഗ്ലോബൽ കമ്മിറ്റിയിൽ അംഗങ്ങൾ ആയിരിക്കുമെന്നു ഗ്ലോബൽ വക്താവ് ഡോ. അനസ് അറിയിച്ചു.

സൗദി അറേബ്യയിലെ സംഘടന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് ഗ്ലോബൽ പ്രസിഡന്‍റ് സ്ഥാനമടക്കം പുതിയ ഭാരവാഹിത്വങ്ങളെന്നു സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് ഡോ. അബ്ദുൾ നാസർ അഭിപ്രായപ്പെട്ടു.

റിയാദ് പിഎംഎഫ് സെൻട്രൽ കമ്മിറ്റി അംഗമായ റാഫി പാങ്ങോട് ഗ്ലോബൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും ഗ്ലോബൽ പ്രസിഡന്‍റ് റിയാദ് കമ്മിറ്റി എക്സിക്കൂട്ടീവ് അംഗമെന്നതിൽ അഭിമാന നിമിഷങ്ങളാണെന്നു പ്രസിഡന്‍റ് മുജീബ് കായംകുളവും ജനറൽ സെക്രട്ടറി ഷിബു ഉസ്മാനും പറഞ്ഞു.