ഖത്തർ കൾച്ചറൽ ഫോറം ചർച്ച സംഘടിപ്പിക്കുന്നു
Tuesday, January 2, 2018 10:55 PM IST
ദോഹ: "ജിഗ്നേഷ് മേവാനി: ഇന്ത്യൻ ജനാധിപത്യത്തെ ഓർമിപ്പിക്കുന്നത്’ എന്ന തലക്കെട്ടിൽ ജിഗ്നേഷ് മേവാനി ഉയർത്തിയ രാഷ്ട്രീയം ഖത്തർ കൾച്ചറൽ ഫോറം മലപ്പുറം ജില്ല ചർച്ച ചെയ്യുന്നു. ജനുവരി മൂന്നിന് (ബുധൻ) രാത്രി 7.30ന് ഐജ കൾച്ചറൽ ഫോറം ഹാളിലാണ് പരിപാടി. ചർച്ചയിൽ പ്രമുഖർ പങ്കെടുക്കും.