മധ്യപൗരസ്ത്യദേശങ്ങൾ ലോക നാഗരികതയുടെ കേന്ദ്രം: ഡോ. ശെൽവിൻ കുമാർ
Wednesday, January 3, 2018 10:53 PM IST
ദോഹ: മധ്യ പൗരസ്ത്യ ദേശങ്ങേൾ ലോക നാഗരികതയുടേയും വൈജ്ഞാനിക വിപ്ലവത്തിന്‍റെയും സുപ്രധാന കേന്ദ്രങ്ങളാണെന്നും ശാസ്ത്ര സാങ്കേതിക താത്വിക മേഖലയിലെ നവോഥാന നായക·ാർ അറബികളായിരുന്നുവെന്നും പ്രമുഖ ചരിത്രഗവേഷകനും അമേരിക്കയിലെ കിംഗ്സ് യൂണിവേഴ്സിറ്റി പ്രസിഡന്‍റുമായ ഡോ. ശെൽവിൻ കുമാർ അഭിപ്രായപ്പെട്ടു.

സിബിഎസ്ഇ ഒന്പത്, പത്ത് ക്ലാസുകളിൽ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാർഥികൾക്കായി ഗ്രന്ഥകാരനും ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ മുൻ അറബി വകുപ്പ് മേധാവിയുമായ ഡോ. അമാനുള്ള വടക്കാങ്ങര തയാറാക്കിയ സിബിഎസ്ഇ അറബി ഗ്രാമർ ആൻഡ് കോംപോസിഷന്‍റെ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിയാദിലെ അൽ യാസ്മീൻ ഇന്‍റർനാഷണൽ സ്ക്കൂൾ പ്രിൻസിപ്പൽ ഡോ. റഹ്മത്തുള്ള പുസ്തകത്തിന്‍റെ ആദ്യ പ്രതി ഏറ്റു വാങ്ങി. സക്സസ് ഇന്‍റർനാഷണൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ ഡോ. സയിദ് എൻ മസൂദ്, ഡോ. അഷ്റഫ് താമരശേരി, ഡോ. ഷാജു കാരയിൽ, ഡോ. റിയാസ് ചാവക്കാട്, ഡോ. സേവ്യർ നായകം, ഉബൈദ് എടവണ്ണ, ഡോ. അമാനുള്ള വടക്കാങ്ങര എന്നിവർ സംസാരിച്ചു.