അൽകോബാർ: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ എഴുപതാം സ്ഥാപക ദിനാചരണം അൽകോബാർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് പത്തിന് റഫാ ക്ലിനിക്ക് ഹാളിൽ സംഘടിപ്പിച്ചു. അഭിമാനകരമായ അസ്ഥിത്വത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന വിഷയത്തിൽ റഫീക്ക് പൊയിൽതൊടിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചാ സംഗമം കിഴക്കൻ പ്രവിശ്യാ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു.
പിന്നോക്കത്തിന്റെ കനൽ പാടുകളിലെ പ്രദക്ഷിണ വഴികളിൽ തളർന്ന ഒരു ജനതയിൽ ആത്മവീര്യത്തിന്റെ ഉത്തേജകം പകർന്ന് മതേതരത്വം കാത്ത് സൂക്ഷിച്ച് രാജ്യത്തിനു മാതൃകയായി നിന്ന മുൻകാല നേതാക്കളെ ചടങ്ങിൽ അനുസ്മരിച്ചുകൊണ്ട് മുതിർന്ന നേതാക്കളായ സുലൈമാൻ കൂലെരി, ഖാദി മുഹമ്മദ്, മരക്കാർ കുട്ടി ഹാജി എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ പിന്നോക്ക രാഷ്ട്രീയം ചരിത്രം വർത്തമാനം ഭാവി എന്ന വിഷയത്തിൽ വിവിധ ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഇസ്മായിൽ പുള്ളാട്ട്, നാസർ ചാലിയം, മുനീർ നന്തി (അക്രബിയ്യ), മൊയ്തുണ്ണി പാലപ്പെട്ടി , നൗഷാദ് ചാലിയം (അൽകോബാർ ടൗണ്‍), ഇക്ബാൽ ആനമങ്ങാട്, കലാം മീഞ്ചന്ത, ഫൈസൽ കൊടുമ, (റാക്ക)കോയാക്കുട്ടി ഫറോക്ക്, ഹാഷിം, ജാഫർ അരീക്കോട്, മുഹമ്മദ് പുതുക്കുടി, മുസ്തഫ ചെങ്കള, ഖാസിം പുല്ലാളൂർ, (സുബൈക്ക)ആസിഫ് മേലങ്ങാടി, ബാദ്ഷാ പൊന്നാനി(സിൽവർ ടവർ) എന്നിവർ സംസാരിച്ചു. സ്ഥാപക ദിനത്തിൻറെ ഭാഗമായി സിദ്ധീഖ് പാണ്ടികശാല നയിച്ച പ്രശ്നോത്താരി മത്സരത്തിൽ അക്രബിയ്യ ഏരിയ കമ്മിറ്റി ജേതാക്കളായി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം