ആ​സി​ഫ​ക്ക് വേ​ണ്ടി അ​ലി​ഫ് സ്കൂ​ളി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Monday, April 16, 2018 11:11 PM IST
റി​യാ​ദ്: അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ക​ശ്മീ​രി​ലെ ക​ഠു​വ​യി​ൽ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ എ​ട്ടു വ​യ​സു​കാ​രി ആ​സി​ഫ​ക്കാ​യി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.

ആ​സി​ഫ എ​ന്ന കു​ഞ്ഞു മാ​ലാ​ഖ​യോ​ട് ചെ​യ്ത സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഈ ​ന​ട​പ​ടി മാ​ന​വി​ക​ത​യോ​ട് മു​ഴു​വ​ൻ ചെ​യ്ത ക്രൂ​ര​ത​യാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രു​ടെ മൗ​നം ഏ​റ്റ​വും വേ​ദ​ന​യു​ള​വാ​ക്കു​ന്ന​താ​ണ​ന്നും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ പ​റ​ഞ്ഞു.

ആ​സി​ഫ​ക്ക് നീ​തി എ​ന്ന പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി അ​ലി​ഫ് സ്കൂ​ള്സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​ലി​ക്കു​ഞ്ഞി മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളും സ്ത്രീ​ക​ളും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ​മൂ​ഹം നാ​ഗ​രി​ക​ത അ​വ​കാ​ശ​പ്പെ​ടാ​ൻ അ​ർ​ഹ​ത ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ലി​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ പാ​ഴൂ​ർ, പ്ര​ധാ​ന അ​ധ്യാ​പി​ക ഡോ.​ഡൈ​സ​മ്മ ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ