എബ്രഹാം പി. ചാക്കോയ്ക്ക് ആദരാഞ്ജലികൾ നേർന്ന് ഫൊക്കാന
ശ്രീകുമാർ ഉണ്ണിത്താൻ
Saturday, April 19, 2025 1:05 PM IST
ഫ്ലോറിഡ: ഫൊക്കാന ലീഡർ എബ്രഹാം പി. ചാക്കോയുടെ(കുഞ്ഞുമോൻ) നിര്യാണത്തിൽ ആദരാഞ്ജലികൾ നേർന്ന് ഫൊക്കാന. ഫൊക്കാനയുടെ സന്തതസഹചാരിയും പല കൺവൻഷനുകളുടെയും സ്ഥാനങ്ങളും വഹിച്ചിട്ടുള്ള വ്യക്തിയാണ് എബ്രഹാം പി. ചാക്കോ.
ഫൊക്കാനയുടെ മിക്കവാറും എല്ലാ കൺവൻഷനുകളിലും പങ്കെടുക്കാറുള്ള അദ്ദേഹം തന്റെ വല്ലായ്മകൾ അവഗണിച്ച് വീൽചെയറിലാണ് കഴിഞ്ഞ ഫൊക്കാന ഫ്ലോറിഡ കൺവൻഷനിൽ പങ്കടുത്തത്. ഫൊക്കാനയിലും മലയാളി അസോസിയേഷനുകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം.
ഫ്ലോറിഡ മാർത്തോമ്മാ സഭയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ(മാക്) പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാളി കമ്യൂണിറ്റിക്ക് തീരാനഷ്ടമാണ്.
എബ്രഹാം ചാക്കോയുടെ സ്മരണയ്ക്ക് മുന്നിൽ ഫൊക്കാന ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെടൊപ്പം ദു:ഖത്തിൽ പങ്കുചേരുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റയും ട്രസ്റ്റീ ബോർഡും ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.