ര​ണ്ടാം അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്കം ഒ​ക്ടോ: 20ന് ​ക​വ​ൻ​ട്രി റീ​ജ​ണി​ൽ
Monday, October 15, 2018 11:37 PM IST
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ഒ​രു​ക്കു​ന്ന ര​ണ്ടാം അ​ഭി​ഷേ​കാ​ഗ്നി ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​ദ്യ ദി​ന​ത്തി​ന് ക​വ​ൻ​ട്രി റീ​ജ​ണും ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റും ആ​തി​ഥ്യ​മ​രു​ളും. ഒ​ക്ടോ​ബ​ർ 20 ശ​നി​യാ​ഴ്ച 9ന് ​ജ​പ​മാ​ല പ്രാ​ർ​ഥ​ന​യോ​ടെ ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. വൈ​കി​ട്ട് 5ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ​യാ​ണ് തി​രു​ക​ർ​മ​ങ്ങ​ൾ സ​മാ​പി​ക്കു​ന്ന​ത്. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, ലോ​ക പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ തു​ട​ങ്ങി​യ​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു. ജ​പ​മാ​ല പ്രാ​ർ​ഥ​ന, ആ​രാ​ധ​നാ സ്തു​തി ഗീ​ത​ങ്ങ​ൾ, ഗാ​ന​ശു​ശ്രൂ​ഷ, വി. ​കു​ർ​ബാ​ന, തി​രു​വ​ച​ന പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന തു​ട​ങ്ങി​യ തി​രു​ക​ർ​മ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യ​ത​യു​ടെ ന​വ്യാ​നു​ഭ​വം സ​മ്മാ​നി​ക്കും.

ക​വ​ൻ​ട്രി റീ​ജ​ണി​ലെ വി. ​കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ ചെ​യു​ന്ന വൈ​ദി​ക​രും മ​റ്റു ഇ​ട​വ​ക​ക​ളി​ൽ ശു​ശ്രൂ​ഷ ചെ​യു​ന്ന മ​ല​യാ​ളി വൈ​ദി​ക​രും സ​ന്യാ​സി​നി​ക​ളും റീ​ജ​ണി​ലെ എ​ല്ലാ വി. ​കു​ർ​ബാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലു​മു​ള്ള വി​ശ്വാ​സി​ക​ളും ദൈ​വാ​നു​ഭ​വ​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​നാ​യി ബ​ഥേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​രു​ന്ന ശ​നി​യാ​ഴ്ച ഒ​ത്തു​ചേ​രും.

ബഥേല്‍ കണ്‍വന്‍ഷന്‍ സെന്‍റർ അഡ്രസ്: West Bromwich, B70 TJW

ക​ണ്‍​വ​ൻ​ഷ​ൻ ദി​വ​സം കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ക്കും. ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ത്തി​നും വി​ജ​യ​ത്തി​നു​മാ​യി 18 വ്യാ​ഴാ​ഴ്ച Our Lady of Rosary & St. Theresa of Lisievx, B8 3BB ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു 12 മ​ണി​ക്കൂ​ർ(​രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ) ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ത്തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ടെ​റി​ൻ മു​ള്ള​ക്ക​ര അ​റി​യി​ച്ചു. എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ഈ ​ഏ​കി​ദ​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് യേ​ശു​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്