ആനെപ്പാളയ ഇടവക രജതജൂബിലി ആഘോഷം ഇന്ന്
Saturday, October 20, 2018 9:29 PM IST
ബംഗളൂരു: ആനെപ്പാളയ സെന്‍റ് സെബാസ്റ്റ്യൻസ് ഇടവകയുടെ രജതജൂബിലി ആഘോഷങ്ങൾ ഇന്നു നടക്കും. രാവിലെ 10.30ന് നടക്കുന്ന ദിവ്യബലിയിൽ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ജൂബിലി സ്മാരകമായി നിർമിച്ച ഗ്രോട്ടോയുടെ ആശീർവാദകർമവും മാർ ആന്‍റണി കരിയിൽ നിർവഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന അനുമോദന സമ്മേളനത്തിൽ മാർ ആന്‍റണി കരിയിൽ അധ്യക്ഷത വഹിക്കും. ശാന്തിനഗർ എംഎൽഎ എൻ.എ. ഹാരിസ് മുഖ്യാതിഥിയായിരിക്കും. ധർമാരാം കോളജ് റെക്ടർ റവ.ഡോ. ജോർജ് ഇടയാടിയിൽ സിഎംഐ, രൂപതാ പ്രൊക്യുറേറ്റർ ഫാ. സജി പരിയപ്പനാൽ, ധർമാരാം സെന്‍റ് തോമസ് ഫൊറോനാ വികാരി ഫാ. സിറിയക് മഠത്തിൽ സിഎംഐ, മുൻവികാരിമാർ എന്നിവർ ആശംസകൾ അർപ്പിക്കും. വികാരി ഫാ. മാർട്ടിൻ മള്ളാത്ത് സിഎംഐ, സഹവികാരി ഫാ. ജോസ് മാണിക്കത്താൻ സിഎംഐ, ട്രസ്റ്റിമാരായ സാബു ജോർജ്, റെജി സി. സെബാസ്റ്റ്യൻ, എം.ജി. ജോബി എന്നിവർ നേതൃത്വം നല്കും.