ഹോസ്ഖാസ് കത്തീഡ്രൽ യുവജനപ്രസ്ഥനം മത്സ്യകൃഷി രംഗത്തേക്ക്
Saturday, November 10, 2018 12:09 AM IST
ന്യൂഡൽഹി: മണ്ണിനെയും പ്രകൃതിയുടെ നല്ല ദാനങ്ങളെയും അറിയുവാനും വിഷമയം ഇല്ലാത്ത നല്ല ഫലം ലഭ്യമാക്കാനും ഉള്ള പദ്ധതിയുടെ ഭാഗമായി ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനം മൽസ്യകൃഷിലേക്കു ആദ്യ കാൽവയ്പു നടത്തി.

നവംബർ 7-തീയതി രാവിലെ നടന്ന ചടങ്ങിൽ ഹരിയാനയിലെ മാണ്ഡവരിൽ ഉള്ള ശാന്തിഗ്രാമിൽ കഴിഞ്ഞ ഒരു മാസമായി നിർമിച്ച കുളത്തിൽ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കത്തീഡ്രൽ വികാരി ഫാ. അജു ഏബ്രഹാം, സഹവികാരി ഫാ. പത്രോസ് ജോയി, ശാന്തിഗ്രാം മാനേജർ ഫാ. ജിജോ പുതുപ്പള്ളി, യുവജനപ്രസ്ഥനം സെക്രട്ടറി ലിജു വർഗീസ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോജി വഴുവാടി