എല്‍സി തോമസിന്‍റെ സംസ്കാരം ശനിയാഴ്ച
Saturday, November 10, 2018 2:21 AM IST
ലണ്ടൻ: കഴിഞ്ഞ ദിവസം മരിച്ച കല്ലറ പീടികപ്പറമ്പില്‍ തോമസിന്‍റെ ഭാര്യ എല്‍സി (50)ക്ക് ശനിയാഴ്ച യുകെ മലയാളികള്‍ വിട നല്‍കും. ഉച്ചക്ക് 12.30 ന് റഡ്ഹില്‍ സെന്‍റ് തെരേസാ ഓഫ് ചൈല്‍ഡ് ജീസസ് പള്ളിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും. തുടർന്നു നടക്കുന്ന വിശുദ്ധ കുർബാനക്ക് പ്രസ്റ്റണ്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. മാത്യൂ കട്ടിയാങ്കല്‍, ഫാ. ബിനോയി നിലയാറ്റിങ്കല്‍, ഫാ. സാജു പിണക്കാട്ട്, ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍, ഫാ.ജോണ്‍ അലക്‌സാണ്ടര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. സംസ്‌കാരം കല്ലറ പള്ളിയില്‍ നടക്കും.

അർബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എല്‍സി ഒക്‌ടോബര്‍ 30 നാണ് ഈസ്റ്റ് സറേ ആശുപത്രിയില്‍ മരിച്ചത്. കൂടല്ലൂര്‍ എറമ്പില്‍ കുടുംബാംഗമാണ് പരേത. മക്കള്‍ അതുല്‍, അതുല്യ, അഖില്‍.

പള്ളിയുടെ വിലാസം: Church of St.Teresa of Child Jesus , Weldon Way,Merstham
Redhill RH1 3QA.