അന്നഗ്രെട്ടെ കാരൻ ബൗവർ മെർക്കലിന്‍റെ പിൻഗാമി
Friday, December 7, 2018 10:36 PM IST
ബർലിൻ: ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്‍റെ പുതിയ അധ്യക്ഷയായി 54 കാരിയായ അന്നഗ്രെട്ടെ ക്രാമ്പ്‌ കാരൻ ബൗവർ തെരഞ്ഞെടുക്കപ്പെട്ടു. ഹാമ്പൂർഗിയിൽ നടന്ന പാർട്ടിയുടെ ദേശീയ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.

1001 പ്രതിനിധികൾ പങ്കെടുത്ത പ്രത്യേക സമ്മേളനത്തിൽ 999 പേർ വെട്ടു ചെയ്തതിൽ 517 (51.75 ശതമാനം) വോട്ടുകൾ നേടിയാണ് കാരൻ ബൗവർ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. നിലവിലെ ആരോഗ്യ മന്ത്രി സ്റ്റെഫാൻ സ്‌ഫാൻ, മുൻ നേതാവായ ഫ്രീഡ്രിച്ച് മെർസ് എന്നിവരായിരുന്നു എതിരാളികൾ.

ആദ്യ റൗണ്ടിൽ തന്നേ സ്പാൻ പുറത്തായി. രണ്ടാം റൗണ്ടിൽ നടന്ന വോട്ടെടുപ്പിൽ മേഴ്‌സിന് 482 വോട്ടും (48.25 ശതമാനം) കാരൻ ബൈവറിന് 51 ശതമാനവും വോട്ടും ലഭിച്ചു.
നിലവിലെ പാർട്ടി ജനറൽ സെക്രട്ടറിയും മെർക്കലിൻെറ മനസാക്ഷി സൂക്ഷപ്പുകാരികൂടിയാണ് കാരൻ ബൗവർ.

ക്രിസ്തീയ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന കാരൻ അബോർഷനെത്തിരെ നിരവധി സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇവർക്ക് മൂന്ന് മക്കളുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ