സ്പെ​യിനി​ൽ മി​ന​മം വേ​ത​നം 22 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്നു
Sunday, December 16, 2018 2:54 AM IST
മാ​ഡ്രി​ഡ്: പു​തു​വ​ർ​ഷ​ത്തി​ൽ സ്പെ​യ്ൻ മി​നി​മം വേ​ത​നം 22 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കും. നാ​ൽ​പ്പ​തു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​യാ​ണ് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത്.

കു​റ​ഞ്ഞ ശ​ന്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 736 യൂ​റോ മു​ത​ൽ 900 യൂ​റോ വ​രെ വ​ർ​ധ​ന​യാ​ണ് ഇ​തു​വ​ഴി ല​ഭി​ക്കു​ന്ന​ത്. 2019 ജ​നു​വ​രി മു​ത​ൽ പ്രാ​ബ​ല്യ​വു​മു​ണ്ടാ​കും.

സ​ന്പ​ന്ന​മാ​യൊ​രു രാ​ജ്യ​ത്ത് ദ​രി​ദ്ര​രാ​യ തൊ​ഴി​ലാ​ളി​ക​ൾ പാ​ടി​ല്ലെ​ന്ന് തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് വ്യ​ക്ത​മാ​ക്കി. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ പു​തു​വ​ർ​ഷ​ത്തി​ൽ നൂ​റ് യൂ​റോ മി​നി​മം വേ​ത​നം വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ്പാ​നി​ഷ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​വും പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ