ബ്രെ​ക്സി​റ്റ്: നി​ർ​ണാ​യ​ക വോ​ട്ടെ​ടു​പ്പ് ചൊ​വ്വാ​ഴ്ച
Tuesday, March 12, 2019 10:30 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് സം​ബ​ന്ധി​ച്ച പി​ൻ​മാ​റ്റ ക​രാ​ർ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച വോ​ട്ടി​നി​ടും. ഇ​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ക​രാ​റി​ല്ലാ​തെ ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ടു​ക, ബ്രെ​ക്സി​റ്റ് ന​ട​പ​ടി വൈ​കി​പ്പി​ക്കു​ക, ബ്രെ​ക്സി​റ്റ് ത​ന്നെ ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ മാ​ർ​ഗ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്ക്കു മു​ന്നി​ൽ ശേ​ഷി​ക്കു​ക.

ക​രാ​ർ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ, സാ​ഹ​ച​ര്യം വ​ന്നാ​ൽ ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ട​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്തും. ക​രാ​റി​ല്ലാ​തെ ഇ​യു വി​ടേ​ണ്ടെ​ന്ന തീ​രു​മാ​ന​മാ​ണ് വോ​ട്ടെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തെ​ങ്കി​ൽ ബ്രെ​ക്സി​റ്റ് വൈ​കി​പ്പി​ക്കാ​ൻ ഇ​യു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ വീ​ണ്ടും വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പു​ണ്ടാ​വും. നി​ല​വി​ലു​ള്ള തീ​രു​മാ​നം അ​നു​സ​രി​ച്ച് മാ​ർ​ച്ച് 29നാ​ണ് ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ടാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ​യ് സ്ട്രാ​സ്ബ​ർ​ഗി​ലെ ഇ​യു ആ​സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ച​താ​യി അ​യ​ർ​ല​ൻ​ഡ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സൈ​മ​ണ്‍ കോ​വെ​നെ പ​റ​ഞ്ഞു.

ഐ​റി​ഷ് ബാ​ക്സ്റ്റോ​പ്പ് ഉ​ൾ​പ്പെ​ടെ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്ന ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മേ​യു​ടെ സ​ന്ദ​ർ​ശ​ന​മെ​ന്നും കോ​വെ​നെ പ​റ​ഞ്ഞു. നേ​ര​ത്തേ മേ​യും യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഴാ​ങ് ക്ലോ​ദ് ജ​ങ്ക​റും ത​മ്മി​ൽ ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച​ന​ട​ത്തി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ