ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിൽ പറയെടുപ്പുത്സവത്തിനു ഭക്തി സാന്ദ്രമായ വരവേല്പ്
Saturday, May 11, 2019 5:15 PM IST
ന്യൂ ഡൽഹി : ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മുപ്പതാമത്‌ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിൽ എഴുന്നെള്ളിയ ഉത്തര ഗുരുവായൂരപ്പന് 111 നിറപറകളോടെ വരവേൽപ്പൊരുക്കി. 7 നാണയപ്പറകളും ഉണ്ടായിരുന്നു.

രണ്ടു വെള്ളക്കുതിരകളെപൂട്ടി അലങ്കരിച്ച രഥത്തിൽ രാവിലെ 7.30-നു ചില്ലാ ഡിഡിഎ ഫ്ലാറ്റ്സ് കവാടത്തിലെത്തിയ ഗുരുവായൂരപ്പന്‍റെ സ്വർണ്ണത്തിടമ്പ് താലപ്പൊലിയുടെയും ചെർപ്പുളശേരി ഹരിദാസും സംഘവും നടത്തിയ വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ പൂജാ പാർക്കിലേക്ക് ആനയിച്ചു. പൂജാദികർമങ്ങൾക്കു സേതുരാമൻ സ്വാമി കാർമികത്വം വഹിച്ചു. തുടർന്ന് ഭക്തർ പറനിറച്ചു കാണിക്യ അർപ്പിച്ചു തൊഴുതു മടങ്ങി.

ആർഷ ധർമ്മ പരിഷദ് പ്രസിഡന്‍റ് ഡോ. രമേശ് നമ്പ്യാർ, സെക്രട്ടറി ഹരിദാസ്, മറ്റു ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചില്ലാ അയ്യപ്പ പൂജാ സമിതി പ്രസിഡന്‍റ് ആർ.കെ. പിള്ള, സെക്രട്ടറി കൃഷ്ണകുമാർ, ട്രെഷറർ ബിജു വിജയൻ, മുൻ പ്രസിഡന്‍റ് പി. വിജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഭക്തജനങ്ങൾക്കായി ചില്ലാ അയ്യപ്പ പൂജാ സമിതി പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

റിപ്പോർട്ട്:പി.എൻ. ഷാജി