എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ നൂ​റ്റി​പ​തി​നാ​റാ​മ​ത് സ്ഥാ​പ​ക​ദി​നം അ​നു​സ്മ​രി​ച്ചു
Thursday, May 16, 2019 12:08 AM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ 116-ാമ​ത് സ്ഥാ​പ​ക​ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ട്ടേ​ൽ ന​ഗ​ർ ഓം ​സാ​യി ബി​ൽ​ഡിം​ഗി​ലാ​ണ് ച​ട​ങ്ങ് ന​ട​ത്ത​പ്പെ​ട്ട​ത്. ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​താ​തീ​ത ആ​ത്മീ​യ​ത​യും മ​താ​ധി​ഷ്ഠി​ത ആ​ത്മി​യ​ത​യും ജ​നാ​ധി​പ​ത്യ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ കെ. ​അ​നി​രു​ദ്ധ​ൻ പ​ഠ​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. കാ​ല​ത്തി​നോ​ടു ക​ല​ഹി​ച്ച എ​സ്എ​ൻ​ഡി​പി യോ​ഗം എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​വി പ്രി​യ​രാ​ജ് പ​ഠ​ന​രേ​ഖ വാ​യി​ച്ചു. പി.​ആ​ർ. സു​ശീ​ല​ൻ, അ​നൂ​പ് ഷാ​ജി, ദേ​വ​സി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്