കോര്‍ക്കില്‍ സംയുക്ത ഓണാഘോഷം സെപ്റ്റംബര്‍ 14ന്
Sunday, June 23, 2019 3:11 PM IST
അയര്‍ലന്‍ഡ്: കോര്‍ക്കിലെ പ്രമുഖ പ്രവാസി സംഘടനകളായ കോര്‍ക്ക് പ്രവാസി മലയാളി അാോസിയേഷനും, വേള്‍ഡ് മലയാളി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് 2019 സെപ്റ്റംബര്‍ 14നു ശനിയാഴ്ച രാവിലെ തിരിതെളിയുന്നു.

കോര്‍ക്കിലുള്ള ടോഗര്‍ സെന്റ് ഫിന്‍ബാര്‍സ് ഫുട്ബാള്‍ ക്ലബ്ബില്‍ വച്ച് രാവിലെ ഒമ്പതിനു അത്തപൂക്കള മത്സരത്തോട് കൂടി പരിപാടികള്‍ ആരംഭിക്കും. കുട്ടികളുടെയും , മുതിര്‍ന്നവരുടെയും വിവിധയിനം കായിക മത്സരങ്ങള്‍, ഓള്‍ അയര്‍ലന്‍ഡ് വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാമത്സരങ്ങള്‍, ഗാനമേള എന്നിവയോടുകൂടി, വൈകുന്നേരം ആറിനു ഓണാഘോഷങ്ങള്‍ സമാപിക്കത്തക്ക വിധത്തിലാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്.

ആഘോഷപരിപാടികളില്‍ പങ്കെടുക്കുവാനും ഓണസദ്യ ആസ്വദിക്കുവാനുമായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു തോമസ്: 0851688881, ലിജോ ജോസഫ് 0876485031.

റിപ്പോര്‍ട്ട്: സന്‍ജിത് ജോണ്‍