ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്തെ ബോം​ബ് പൊ​ട്ടി ജ​ർ​മ​നി​യി​ലെ പാ​ട​ത്ത് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു
Tuesday, June 25, 2019 10:42 PM IST
ബ​ർ​ലി​ൻ: ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്ത് നി​ക്ഷേ​പി​ച്ചു പൊ​ട്ടാ​തെ കി​ട​ന്ന ബോം​ബ് പൊ​ട്ടി ജ​ർ​മ​ൻ പാ​ട​ത്ത് കൂ​റ്റ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. സം​ഭ​വ സ​മ​യ​ത്ത് സ​മീ​പ​ത്താ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​ മുണ്ടായില്ല.

പ​ത്തു മീ​റ്റ​ർ വീ​തി​യും നാ​ലു മീ​റ്റ​ർ ആ​ഴ​വു​മു​ള്ള വൃ​ത്താ​കൃ​തി​യി​ലു​ള്ള ഗ​ർ​ത്ത​മാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹെ​സ്സെ​യി​ലെ ലിം​ബ​ർ​ഗി​ലാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ 3.52ന് ​സ​മീ​പ​ത്തു​ള്ള പ​ല​രും ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ട്ടി​രു​ന്നു. നേ​രി​യ തോ​തി​ൽ ഭൂ​മി കു​ലു​ങ്ങി​യ​താ​യും അ​നു​ഭ​വ​പ്പെ​ട്ടു.

ലോ​ക​യു​ദ്ധ കാ​ല​ത്ത് സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണി​ത്. ടൈ​മ​ർ ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് പൊ​ട്ടാ​തെ കി​ട​ന്ന ബോം​ബാ​ണ് പൊ​ട്ടി​യ​തെ​ന്നാ​ണ് അ​നു​മാ​നം.

യു​ദ്ധം ക​ഴി​ഞ്ഞ് 75 വ​ർ​ഷ​മാ​യി​ട്ടും ജ​ർ​മ​നി​യി​ൽ ഇ​ട​യ്ക്കി​ടെ ഇ​ത്ത​രം ബോം​ബു​ക​ൾ ക​ണ്ടെ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​വ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മ​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ