ലാംബർട്ടിനെ മരണത്തിലേക്കു തള്ളിവിട്ടു
Thursday, July 11, 2019 11:57 PM IST
പാ​​​രീ​​​സ്: വി​​​ൻ​​​സെ​​​ന്‍റ് ലാം​​ബ​​ർ​​ട്ടി​​ന്‍റെ ജീ​​​വ​​​നാ​​​യി വാ​​​ദി​​​ച്ച​​​വ​​​ർ തോ​​​റ്റു. ഒ​​​രു പ​​​തി​​​റ്റാ​​​ണ്ട് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ദ്ദേ​​​ഹം, ജീ​​​വ​​​ൻ​​​ര​​​ക്ഷാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്ത​​​തോ​​​ടെ മ​​​രി​​​ച്ചു. റീം​​സി​​ലെ സെ​​ബാ​​സ്റ്റ​​പ്പോ​​ൾ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ഈ ​​ദ​​യാ​​വ​​ധം അ​​ര​​ങ്ങേ​​റി​​യ​​ത്. കോ​​ട​​തി​​വി​​ധി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജൂ​​ലൈ ര​​ണ്ടു​​മു​​തി​​ൽ ലാം​​ബ​​ർ​​ട്ടി​​നു ഭ​​ക്ഷ​​ണ​​വും ജ​​ല​​വും ന​​ൽ​​കു​​ന്ന​​തു നി​​ർ​​ത്തി​​വ​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​ദ്ദേ​​ഹം മ​​രി​​ച്ചു.

നാ​​​ല്പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ ലാം​​ബ​​ർ​​​ട്ടി​​​ന്‍റെ ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഫ്രാ​​​ൻ​​​സി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വി​​​ധി അ​​​ദ്ദേ​​​ഹ​​​ത്തെ മ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു.

2008ലെ ​​​വാ​​​ഹ​​​നാ​​​പ​​ക​​​ട​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ലാം​​​ബ​​​ർ​​​ട്ട് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ​​​ത്. കു​​ഴ​​ലി​​ലൂ​​ടെ വെ​​​ള്ള​​​വും ഭ​​​ക്ഷ​​​ണ​​​വും ന​​​ല്കി ജീ​​​വ​​​ൻ നി​​​ല​​​ർ​​​ത്തി. ലാം​​​ബ​​​ർ​​​ട്ടി​​​ന്‍റെ ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ അ​​​ർ​​​ഥ​​​മി​​​ല്ലെ​​​ന്നും മ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യും സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളും രം​​​ഗ​​​ത്തു​​​വ​​​ന്നു. എ​​​ന്നാ​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​ക​​​ളാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ മ​​ക​​ന്‍റെ ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യി കോ​​​ട​​​തി​​​യി​​​ൽ പോ​​​രാ​​​ടി. കീ​​​ഴ്ക്കോ​​​ട​​​തി​​​ക​​​ളും സു​​​പ്രീം​​​കോ​​​ട​​​തി​​​യും മ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു വി​​​ധി​​​ച്ച​​​ത്.

ലാം​​ബ​​​ർ​​​ട്ടി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​തീ​​​വ​​​ദുഃ​​​ഖം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. “സ്വ​​​ർ​​​ഗ​​​സ്ഥ​​​നാ​​​യ പി​​​താ​​​വ് ത​​​ന്‍റെ കൈ​​​ക​​​ളി​​​ൽ ലാം​​ബ​​​ർ​​​ട്ടി​​​നെ സ്വീ​​​ക​​​രി​​​ക്ക​​​ട്ടെ. ജീ​​​വി​​​ച്ചി​​​രി​​​ക്കാ​​​ൻ യോ​​​ഗ്യ​​​ത​​​യി​​​ല്ലെ​​​ന്നു​​​ക​​​രു​​​തി വ്യ​​​ക്തി​​​ക​​​ളെ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന സം​​​സ്കാ​​​രം ന​​​മു​​​ക്ക് സൃ​​​ഷ്ടി​​​ക്കാ​​​തി​​​രി​​​ക്കാം. ഓ​​​രോ ജീ​​​വ​​​നും അ​​​മൂ​​​ല്യ​​​മാ​​​ണ്.” -മാ​​​ർ​​​പാ​​​പ്പ ട്വീ​​​റ്റ് ചെ​​​യ്തു.